---
title: "ഇരിങ്ങണ്ണൂരും, കീഴ്മാടത്തും കാറുകൾ അപകടത്തിൽ പെട്ടു"
english_title: "Cars were involved in accidents in Iringannur and Keermad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167028/Cars were involved in accidents in Iringannur and Keermad"
published_at: "2023-12-04T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656dbea2ad767_IMG-20231204-WA0077.jpg"
keywords: []
---

# ഇരിങ്ങണ്ണൂരും, കീഴ്മാടത്തും കാറുകൾ അപകടത്തിൽ പെട്ടു

> **Lead Summary:** ഇരിങ്ങണ്ണൂരും, കീഴ്മാടത്തും കാറുകൾ അപകടത്തിൽ പെട്ടു

## Article Content

ഇരിങ്ങണ്ണൂരും, കീഴ്മാടത്തും കാറുകൾ അപകടത്തിൽ പെട്ടു

ഇരിങ്ങണ്ണൂർ ടൗണിലെ കോട്ടക്കൽ ആര്യവൈദ്യശാല ഫാർമസിക്ക് മുന്നിലായി കാർ അപകടത്തിൽ പെട്ടു.

തിങ്കളാഴ്ച പുലർച്ചെ 3.30 നാണ് സംഭവം. തൂണേരി ഭാഗത്തേക്ക് പോവുകയായിരുന്ന വില്യാപ്പള്ളി സ്വദേശി ഓടിച്ച കാറാണ് നിയന്ത്രണം വിട്ട് കോട്ടക്കൽ ആര്യ വൈദ്യശാല കെട്ടിടത്തിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്. വാഹനത്തിലുള്ളവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങി പോയതായാണ് അപകടത്തിന് കാരണമെന്നാണ് പരിസരവാസികൾ പറയുന്നത്.

കീഴ്മാടം വേലായുധൻ മൊട്ടക്ക് സമീപമാണ് വാഹന അപകടമുണ്ടായത്. വടകര ഭാഗത്തു നിന്നും വന്ന ടാറ്റ പഞ്ച് കാർ റോഡിന് സമീപത്തെ മതിലിൽ തട്ടി അപകടം സംഭവിക്കുകയായിരുന്നു. കാറിലെ സ്ത്രീകൾക്ക് സാരമായ പരിക്കുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167028/Cars were involved in accidents in Iringannur and Keermad)